
ഒരു പിടി നല്ല ഓര്‍മകളുടെ കണിക്കൊന്ന പൂക്കള്‍ വിരിയിച്ചു കൊണ്ട് മറ്റൊരു വിഷു കൂടി...എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ഇത്തവണത്തെ വിഷു കുറച്ചു നേരത്തെ ആയതു പോലെ...പരീക്ഷകാലം ആണ്...ഒന്നും പഠിച്ചിട്ടില്ല...എന്നാലും പടക്കം പൊട്ടിക്കാതിരിക്കാന്‍ പറ്റില്ലല്ലോ,പതിവിലും കുറച്ചു ഇരുനൂറു രൂപക്കെ പടക്കം മേടിചോള്ളൂ ,പകരം 'ചൈനടൌണ്‍ ' എന്ന സിനിമക്ക് കൊണ്ട് പോകാം എന്ന വീട്ടുകാരുടെ വാഗ്ദാനത്തില്‍ ഞാന്‍ വീണു (വീണിട്ടു കാര്യമായി ഒന്നും പറ്റീല്ല കേട്ടോ ).അങ്ങനെ ഉണ്ടായിരുന്ന ഒരു വേള്‍ഡ് കപ്പ് ക്രിക്കെടും കഴിഞ്ഞു.അടുത്ത വേള്‍ഡ് കപ്പ് ഇന് ഞാന്‍ വല്ല ജോലിയും കിട്ടി പോകും(അതാണ് വിശ്വാസം,അതല്ലേ എല്ലാം ).
ഇന്ന് ആദ്യത്തെ വോട്ട് ചെയ്തു.കാലം പെട്ടെന്ന് പോകുന്നു എന്നൊരു തോന്നല്‍....കണ്ണടച്ച് തുറക്കും മുന്‍പ് ഓണം വരും...പരീക്ഷക്ക് എങ്ങനെ ജയിക്കാം എന്ന് കണ്ടുപിടിക്കലാണ് എന്‍റെ പ്രധാന പണി...ജയിക്കുമോ എന്തോ...ആര്‍ക്കറിയാം ???
ഈ വിഷുവിനു അമ്പതു രൂപയുടെ അധിക ചെലവ് വരും...രാവിലെ അമ്മ പറയുന്നത് കേട്ട് ഞാന്‍ വട്ടടിച്ചു....'കണിക്കൊന്ന' ആണ് വിഷയം...അത് കിട്ടുന്നിടത് പോകാതെ പറ്റുമോ...???പഠിക്കാന്‍ പ്രിത്യേകിച്ചു ആഗ്രഹം ഇല്ലാത്ത കൊണ്ട്...പുറത്തു എവിടെ പോകാനും..ഞാന്‍ തന്നെ ആണ് മുന്നില്‍.....എല്ലാം എല്ലാം കഴിഞ്ഞു പോകുന്നു.....
ഇനി ഇങ്ങനത്തെ അടിപൊളി നാടന്‍ ലൈഫ് എത്ര നാള്‍...????എല്ലാം ഹൈടെക് ആകുന്നു....പണ്ടത്തെ കൂട്ടുകാരും...പണ്ടത്തെ നാടും വീടും...ഒന്നും ഇന്നില്ല.......വെറും ഓര്‍മ്മകള്‍ മാത്രം......'ഓര്‍മ മാത്രം' !!
No comments:
Post a Comment